ചരിത്രമെഴുതി അവനിലേഖര; പാരാലിമ്പിക്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം

ടോക്കിയോ: ടോക്കിയോ പാരാലിമ്പിക്‌സിൽ ആദ്യസ്വർണം നേടി ഇന്ത്യ. ഷൂട്ടിങ്ങിൽ അവനിലേഖരയ്‌ക്കാണ് സ്വർണം ലഭിച്ചത്. പാരാലിമ്പിക്‌സ് ചരിത്രത്തിൽ വനിതാതാരത്തിന് ലഭിക്കുന്ന ആദ്യസ്വർണമാണിത്. ലോകറെക്കോഡിട്ട അവനിലേഖരയിലൂടെ ചരിത്രനേട്ടത്തെയാണ് ഇന്ത്യയ്‌ക്ക് കൈവരിക്കാനായത്.

ചൈനയുടെ കൾപിങ് ഷാങിനെയും ഉക്രൈനിന്റെ ഇരിയാന സ്‌കീട്ടെനിക്കിനെയും പിന്തള്ളിയാണ് അവനിയുടെ സ്വർണനേട്ടം. പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ ഷൂട്ടൗട്ട് താരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.
ടോക്കിയോ പാരാലിമ്പിക്‌സിൽ ഇന്ത്യയ്‌ക്ക് ലഭിക്കുന്ന നാലാമത്തെ മെഡലാണിത്.
Tags