പാലക്കാട് പതിനാലുകാരിയെ ഷാള്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് പൊലീസ് കസ്റ്റഡിയില്‍

പാലക്കാട്: പതിനാലുകാരിയെ ഷാള്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് പൊലീസ് കസ്റ്റഡിയില്‍. മണ്ണാര്‍ക്കാടാണ് സംഭവം. പെണ്‍കുട്ടിയുടെ സുഹൃത്തും അയല്‍വാസിയുമായ ജംഷീറിനെ പൊലീസ് പിടികൂടി. സാരമായി പരിക്കേറ്റ പെണ്‍കുട്ടി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉറങ്ങിക്കിടക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി ജംഷീര്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ബഹളം കേട്ട് ബന്ധുക്കള്‍ ഉണര്‍ന്നതോടെ ജംഷീര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അതിക്രമം. എതിര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടിയുടെ നട്ടെല്ലിനും പരുക്കേറ്റു. പെണ്‍കുട്ടിയുടെ പിതാവ് വിദേശത്താണ്. കോവിഡ് ബാധിച്ച അമ്മ മറ്റൊരു വീട്ടില്‍ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ആക്രമണ സമയം മുത്തശ്ശിക്കൊപ്പമാണ് പെണ്‍കുട്ടിയുണ്ടായിരുന്നത്.
Tags