കണ്ണൂരിൽ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന

കണ്ണൂർ: ജില്ലയില്‍ നാളെ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് 19 ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. യങ് മെന്‍സ് ക്ലബ് ,ആലക്കാട് , ഒടുവള്ളിത്തട്ട് സി.എച്ച്.സി ഗവ. സെന്‍ട്രല്‍ എ.യു.പി സ്‌കൂള്‍, കുഞ്ഞിമംഗലം, ഗവ. യു.പി സ്‌കൂള്‍ പൂപ്പറമ്പ ഏരുവേശ്ശി, പിണറായി ഇ.എം.എസ് വായനശാല, മന്നം തറ വിജിഎസ് എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് നാല് മണി വരെയും തളിപ്പറമ്പ് താലൂക്കാശുപത്രി, പെരിങ്ങളായി ശിശു മന്ദിരം, ചാണപ്പാറ അംഗനവാടി കണിച്ചാര്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയും പോക്കുണ്ട് സാംസ്‌കാരിക നിലയം കുറുമാത്തൂര്‍, കൊട്ടിയൂര്‍ കുടുംബാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് നാല് മണി വരെയുമാണ് സൗജന്യ കോവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയിച്ചു.
Tags