വാക്‌സിനേഷനിലെ ചരിത്ര നേട്ടത്തിന് കാരണക്കാർ പ്രധാനമന്ത്രിയും കൊറോണ മുന്നണി പോരാളികളും; പ്രശംസിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ : രാജ്യത്തെ പ്രതിദിന വാക്‌സിനേഷൻ പ്രക്രിയ ഒരു കോടി പിന്നിട്ടതിന് പിന്നാലെ കൊറോണ മുന്നണി പോരാളികളെ പ്രശംസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുന്നണി പോരാളികളുടെ കാര്യക്ഷമമായ പ്രവർത്തനമാണ് ഇത് സാദ്ധ്യമാക്കിയത് എന്ന് അദ്ദേഹം പറഞ്ഞു. കൃത്യസമയത്ത് വാക്‌സിൻ സ്വീകരിച്ച് മാതൃകയായ ജനങ്ങളെയും യോഗി അഭിനന്ദിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ യുപിയിൽ 30 ലക്ഷം വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തു. മറ്റ് സംസ്ഥാനങ്ങളെക്കാൾ കൂടുതൽ വാക്‌സിനുകൾ നൽകിയ സംസ്ഥാനം യുപിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും, കൊറോണ മുന്നണി പോരാളികളുടെയും ആരോഗ്യപ്രവർത്തകരുടെയും കഠിനാധ്വാനവുമാണ് ഇത് സാദ്ധ്യമാക്കിയതെന്നും യോഗി ട്വിറ്ററിൽ കുറിച്ചു. വെള്ളിയാഴ്ച 100,64,032 ഡോസ് വാക്‌സിൻ വിതരണം ചെയ്താണ് രാജ്യം വാക്‌സിനേഷൻ പ്രക്രിയയിൽ നാഴികകല്ല് പിന്നിട്ടത്. ഇതിന് പിന്നാലെ കൊറോണ മുന്നണി പോരാളികളെയും, വാക്‌സിനേഷനോട് സഹകരിച്ച ആളുകളെയും പ്രശംസിച്ച് പ്രധാനമന്ത്രി രംഗത്ത് വന്നിരുന്നു.
Tags