തിരുവനന്തപുരം: കൃഷ്ണ സങ്കൽപങ്ങളിലെ നന്മയും നീതിബോധവും സമൂഹത്തിന്റെയാകെ ഹൃദയത്തോട് ചേർത്തുവെക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലാണ് മുഖ്യമന്ത്രി ആശംസ നേർന്നത്.
ദുരിതമനുഭവിക്കുന്നവന് സഹായഹസ്തം നീട്ടുന്നതിന്റെയും മഹാമാരി കാലത്തെ പാരസ്പര്യത്തിന്റെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദിനമാകട്ടെ ശ്രീകൃഷ്ണ ജയന്തിയെന്നും പിണറായി കുറിച്ചു.
അശരണരോടുള്ള പ്രതിപത്തിയും ഹൃദയത്തോട് ചേർത്തുവെക്കാൻ ഈ ദിനത്തിന് കഴിയട്ടെയെന്നും ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകളെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.