മുതിർന്നവർക്കുള്ള ആദ്യ ഡോസ് വാക്‌സിൻ:ഹിമാചൽപ്രദേശിന് നൂറിൽ നൂറ് മാർക്ക്: അഭിനന്ദിച്ച് പ്രധാനമന്ത്രി

ഷിംല: പതിനെട്ട് വയസിനു മുകളിൽ പ്രായമുള്ളവർക്കുള്ള ആദ്യ ഡോസ് വാക്‌സിൻ കുത്തിവെയ്പ്പ് സംസ്ഥാനത്ത് പൂർണമായെന്ന് ഹിമാചൽപ്രദേശ്.രാജ്യത്ത് ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യസംസ്ഥാനമാണ് ഹിമാചൽപ്രദേശ്.


 
കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 5,44,3113 ആളുകൾക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകാനായി. 4,70,0681 ആളുകൾക്ക് രണ്ട് ഡോസ് വാക്‌സിനും വിതരണം ചെയ്യാനായി.

2020 നവംബർ 30 നകം രണ്ട് ഡോസ് വാക്‌സിൽ വിതരണം പൂർണമാക്കാനാണ് സംസ്ഥാനത്തിന്റെ പരിശ്രമമെന്ന് ഹരിയാന ആരോഗ്യമന്ത്രി ഡോ.രാജീവ് സൈസൽ പറഞ്ഞു.

കൊറോണ പ്രതിരോധത്തിനായുള്ള സംസ്ഥാനത്തിന്റെ പരിശ്രമത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.കൊറോണ പ്രതിരോധത്തിലും വാക്‌സിൻ വിതരണത്തിലും സംസ്ഥാനം തുടക്കം മുതൽക്കേ മികച്ച പ്രകടനമാണ് കാഴ്ചവെയ്‌ക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വാക്‌സിൻ സ്വീകരിച്ചവരുമായും ആരോഗ്യപ്രവർത്തകരുമായും പ്രധാനമന്ത്രി സംവദിക്കുന്ന പ്രത്യേക വെർച്വൽ പരിപാടി സംഘടിപ്പിക്കാനെരുങ്ങുകയാണെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു
Tags