കൊച്ചി മെട്രോ എംഡിയായി ലോക്‌നാഥ് ബെഹ്‌റ ചുമതലയേറ്റു

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എംഡിയായി മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ചുമതലയേറ്റു. കലൂരിലെ കെഎംആര്‍എല്‍ ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്.

മൂന്നു വര്‍ഷത്തേക്കാണ് ബഹ്‌റയുടെ നിയമനം. അല്‍കേഷ് കുമാര്‍ ശര്‍മ ചുമതല ഒഴിഞ്ഞതു മുതല്‍ മെട്രോയ്ക്ക് സ്ഥിരം എംഡി ഉണ്ടായിരുന്നില്ല. ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിനായിരുന്നു ചുമതല. ഇന്നലെ രാവിലെ തിരുവനന്തപുരത്തു വച്ച് ജ്യോതിലാല്‍ ബെഹ്‌റയ്ക്കു ചുമതല കൈമാറിയിരുന്നു. കൊച്ചി മെട്രോയുടെ ആറാമത് എംഡിയാണു ബെഹ്‌റ. എംഡിയായി രണ്ടാഴ്ച മുന്‍പ് സര്‍ക്കാര്‍ അദ്ദേഹത്തെ തീരുമാനിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് ഉത്തരവിറങ്ങിയത്.
Tags