സിക്ക വൈറസ് ; ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നാളെ യോഗം ചേരും Zika Virus Kerala , Health Minister Veena George

സംസ്ഥാനത്ത് സിക്ക വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രി വീണ ജോർജ് ജില്ല മെഡിക്കൽ ഓഫിസർമാരുടെ യോഗം വിളിച്ചു. നാളെ രാവിലെ 10 ന് ഓൺലൈനായാണ് യോഗം ചേരുക.

അതേസമയം, കേരളത്തിൽ ആദ്യമായി സിക്ക വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ എല്ലാ ജില്ലകള്‍ക്കും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നൽകി കഴിഞ്ഞു. വൈറസ് കണ്ടെത്തിയ പാറശാല സ്വദേശിനിയുടെ ആരോഗ്യനില തൃപ്തികരമാണ്. പ്രാഥമികമായി സിക്ക വൈറസാണെന്ന് കണ്ടപ്പോള്‍ തന്നെ ആരോഗ്യ വകുപ്പ് കൃത്യമായ നടപടികള്‍ സ്വീകരിച്ചതായും മന്ത്രി വീണ ജോർജ് അറിയിച്ചു.
Tags