‘കൊവിഡ് മരണം മനഃപൂർവം മറച്ചുവയ്‌ക്കേണ്ട ആവശ്യമില്ല; പ്രശ്‌നങ്ങൾ പരിഹരിക്കാൻ തയ്യാർ’: ആരോഗ്യമന്ത്രി veena george, covid death

കൊവിഡ് മരണങ്ങൾ മനഃപൂർവം മറച്ചുവയ്‌ക്കേണ്ട കാര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മരണ കണക്കിൽ പ്രശ്‌നമുണ്ടെങ്കിൽ പരിഹരിക്കപ്പെടണം. പരാതികൾ പരിശോധിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മരണകാരണങ്ങൾ നിശ്ചയിക്കുന്നത് രോഗിയെ പരിചരിക്കുന്ന ഡോക്ടറാണ്. മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണിത്. മാനദണ്ഡങ്ങൾ മാറ്റാൻ കേരളത്തിനാകില്ല. ആരെങ്കിലും പട്ടികയിൽ ഉൾപ്പെടാതെ പോയെങ്കിൽ വിശദമായി പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
Tags