ഐഷാ സുൽത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി : high court of kerala, sedition case, ayisha sultana

ചലച്ചിത്ര പ്രവർത്തക ഐഷാ സുൽത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ഐഷാ സുൽത്താനയുടെ ആവശ്യം കോടതി തള്ളി. കേസന്വേഷണത്തിന് സമയം നൽകേണ്ടി വരുമെന്ന് ഹൈക്കോടതി അറിയിച്ചു. കേസന്വേഷണ പുരോഗതി അറിയിക്കാൻ ലക്ഷദ്വീപ് ഭരണകൂടത്തിന് നിർദേശം നൽകി.

കേസിൽ ചില നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി അസിസ്റ്റന്റ് സോണിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ കൂടതൽ സമയം വേണമെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു. വാദം കേട്ട കോടതി കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി. കേസന്വേഷണ പുരോഗതി അറിയിക്കാൻ കൂടുതൽ സമയം അനുവദിക്കുകയും ചെയ്തു.
Tags