ന്യൂഡൽഹി: ഉത്തർപ്രദേശ് പോലീസ് യുഎപിഎ അടക്കം ചുമത്തി ജയിലിൽ അടച്ച മുൻ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് മഥുര കോടതി ജാമ്യം നിഷേധിച്ചു.
സിദ്ദിഖ് കാപ്പനും ഒപ്പമുണ്ടായിരുന്നവർക്കും എതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ പ്രഥമൃഷ്ട്യാ നിലനിൽക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് അഡീഷണൽ സെഷൻസ് ജഡ്ജി അനിൽ കുമാർ പാണ്ഡേ ജാമ്യം നിഷേധിച്ചത്. ജാമ്യം നൽകുന്നതിനെതിരെ ഉത്തർപ്രദേശ് പോലീസ് കോടതിൽ വാദിച്ചിരുന്നു