നിയന്ത്രണങ്ങളില്‍ ഇളവ് ടിപിആര്‍ 10ല്‍ താഴെയുള്ള തദ്ദേശസ്ഥാപനങ്ങളില്‍ മാത്രം:
ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 10ല്‍ താഴെയുള്ള എ, ബി വിഭാഗങ്ങളില്‍ പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ മാത്രമേ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കൂ.
പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശ പ്രകാരം ടിപിആര്‍ അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങള്‍ എ വിഭാഗത്തിലും അഞ്ചു മുതല്‍ 10 വരെയുള്ള പ്രദേശങ്ങള്‍ ബി വിഭാഗത്തിലും 10 മുതല്‍ 15 വരെയുള്ളവ സി വിഭാഗത്തിലുമാണ് ഉള്‍പ്പെടുക. 15ന് മുകളില്‍ ടിപിആര്‍ ഉള്ള പ്രദേശങ്ങള്‍ ഡി വിഭാഗത്തിലാണ് വരിക. ജൂലൈ 8 മുതല്‍ ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിയന്ത്രണങ്ങൾ.
ജില്ലയില്‍ ടിപിആര്‍ നിരക്ക് അഞ്ചില്‍ താഴെയുള്ള (എ കാറ്റഗറി) മൂന്നും 10ല്‍ താഴെയുള്ള (ബി കാറ്റഗറി) 28ഉം തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ടിപിആര്‍ 15ല്‍ താഴെയുള്ള (സി കാറ്റഗറി) 30ഉം 15നു മുകളിലുള്ള (ഡി കാറ്റഗറി) 20ഉം തദ്ദേശ സ്ഥാപനങ്ങളുണ്ട്.
ടിപിആര്‍ 10ല്‍ കുറവായ എ, ബി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്ക് ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തില്‍ രാത്രി 9.30 വരെ പ്രവര്‍ത്തിക്കാം. അടുത്ത ശാരീരിക സമ്പര്‍ക്കമില്ലാത്ത ഇന്‍ഡോര്‍ ഗെയ്മുകള്‍ക്കും ജിമ്മുകള്‍ക്കും എസി ഒഴിവാക്കി പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. വായു സഞ്ചാരമുള്ള ഹാളോ തുറന്ന പ്രദേശമോ ആയിരിക്കണം ഇതിനായി തെരഞ്ഞെടുക്കേണ്ടത്. ഒരേ സമയം 20പേരില്‍ കുടുതല്‍ അനുവദനീയമല്ല.
എ, ബി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ മുഴുവന്‍ ജീവനക്കാരെയും സിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ 50 ശതമാനം ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കും.
*കാറ്റഗറി എ (വ്യാപനം കുറഞ്ഞ പ്രദേശം)*
മലപ്പട്ടം (4.19%)
ന്യൂ മാഹി (4.64%)
അഞ്ചരക്കണ്ടി (4.72%)
*കാറ്റഗറി ബി (മിതമായ വ്യാപനമുള്ളവ)*
കോട്ടയം (5.11%)
എരുവേശ്ശി (5.28 %)
ചിറ്റാരിപ്പറമ്പ ( 5.37%)
കൊട്ടിയൂര്‍ (5.83%)
പന്ന്യന്നൂര്‍ (6.33%)
മൊകേരി (6.53%)
കണ്ണൂര്‍ കോര്‍പറേഷന്‍ (6.69 %)
മാങ്ങാട്ടിടം (6.90 %)
ഇരിക്കൂര്‍ (6.91 %)
തളിപ്പറമ്പ മുനിസിപ്പാലിറ്റി (7%)
പേരാവൂര്‍ (7.33%)
ഏഴോം ( 7.45%)
മാലൂര്‍ (7.56 %)
ചെറുകുന്ന്(7.58%)
കതിരൂര്‍ (7.60 %)
തലശ്ശേരി മുനിസിപ്പാലിറ്റി (7. 66 %)
മാടായി (7.84%)
കൂത്തുപറമ്പ് മുനിസിപ്പാലിറ്റി (7.88 %)
കണിച്ചാര്‍ (8.03 %)
പിണറായി (8.30 %)
കടമ്പൂര്‍ (8.39%)
വളപട്ടണം ( 8.47%)
പാനൂര്‍ മുനിസിപ്പാലിറ്റി (8.57%)
ധര്‍മ്മടം (8.95 %)
ചെങ്ങളായി (9.02 %)
ഇരിട്ടി മുനിസിപ്പാലിറ്റി (9.03 %)
കൂടാളി (9.24%)
മട്ടന്നൂര്‍ മുനിസിപ്പാലിറ്റി (9.47%)
*കാറ്റഗറി സി ( അതിവ്യാപനമുള്ളത്)*
പയ്യാവൂര്‍ (10.03 %)
ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി (10.05 %)
മാട്ടൂല്‍ (10.13%)
ചൊക്ലി (10.14 %)
കോളയാട് (10.39%)
മുഴപ്പിലങ്ങാട് (10.67%)
മുണ്ടേരി (11.02 %)
എരഞ്ഞോളി (11.04 %)
കല്യാശ്ശേരി (11.06%)
ഉദയഗിരി (11.24%)
കുന്നോത്ത് പറമ്പ് (11.57%)
മയ്യില്‍ (11.82%)
പയ്യന്നൂര്‍ മുനിസിപ്പാലിറ്റി (11.98 %)
അയ്യങ്കുന്ന്( 12.17%)
കരിവെള്ളൂര്‍ പെരളം ( 12.35 %)
മുഴക്കുന്ന് ( 12.45%)
രാമന്തളി (12.56 %)
പായം ( 12.75%)
വേങ്ങാട് (12.80 %)
നടുവില്‍ (13.05%)
ചെറുപുഴ (13.16 %
കേളകം (13.92 %)
കുഞ്ഞിമംഗലം (13.95%)
ആറളം (14.06%)
ഉളിക്കല്‍ (14. 11%)
കുറുമാത്തൂര്‍ (14.25%)
തില്ലങ്കേരി (14.29 %)
നാറാത്ത് (14. 32%)
പാപ്പിനിശ്ശേരി (14.54%)
കീഴല്ലൂര്‍ (14.84 %)
*കാറ്റഗറി ഡി (അതിതീവ്ര വ്യാപനമുള്ളത്)*
ആലക്കോട് (15.06 %)
കടന്നപ്പള്ളി പാണപ്പുഴ (15.48%)
ആന്തൂര്‍ മുനിസിപ്പാലിറ്റി (15.54%)
പടിയൂര്‍ (15.55)
കണ്ണപുരം (15.77 %)
പരിയാരം (15. 79% )
പാട്യം (16.04 %)
ചപ്പാരപ്പടവ് (16.23%)
കാങ്കോല്‍ ആലപ്പടമ്പ (16.29 %)
കുറ്റിയാട്ടൂര്‍ (16.34%)
അഴീക്കോട് (16.58%)
ചെമ്പിലോട് (17. 61%)
ചിറക്കല്‍ (18.28%)
എരമം കുറ്റൂര്‍ (18.42%)
ചെറുതാഴം (18.55 %)
പട്ടുവം (19.14 %)
പെരിങ്ങോം വയക്കര (19.56)
തൃപ്പങ്ങോട്ടൂര്‍ (21.60 %)
കൊളച്ചേരി (22.88 %
പെരളശ്ശേരി (23.85%)