തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനത്തിനായി ഭക്തര്‍ക്ക് ഇന്ന് മുതൽ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. അഞ്ച് മണിമുതൽ ഔദ്യോഗിക സൈറ്റ് ഓപ്പണായിരിക്കുകയാണ്. കർക്കിടക മാസ പൂജകൾക്കായി 16നു വൈകിട്ട് അഞ്ചിനാണു നട തുറക്കുക. 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് മാത്രമാണ് പ്രവേശനനുമതി.
ജൂലൈ 17 മുതൽ പ്രതിദിനം 5000 പേർക്ക് ദർശനം നടത്താനാണ് അനുമതി. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്‌ഡൌണിന് ശേഷം ഭക്തര്‍ക്ക് പ്രവേശനം നല്‍കിയിരുന്നില്ല. ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 21നു രാത്രി നട അടയ്ക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.