എസ്എസ്എൽസി പരീക്ഷാ ഫലം ബുധനാഴ്ച്ച പ്രഖ്യാപിക്കും. ബുധനാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്കാണ് വിദ്യാഭ്യാസ മന്ത്രി ഫലം പ്രഖ്യാപിക്കുക. SSLC Exam Result

എസ്എസ്എൽസി പരീക്ഷാ ഫലം ബുധനാഴ്ച്ച പ്രഖ്യാപിക്കും. ബുധനാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്കാണ് വിദ്യാഭ്യാസ മന്ത്രി ഫലം പ്രഖ്യാപിക്കുക.

എസ്എസ്എൽസി ഫലത്തോടൊപ്പം തന്നെ ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.

എസ്എസ്എൽസി പരീക്ഷാ ഫലം ലഭിക്കുന്ന വെബ്‌സൈറ്റുകൾ :

http://keralapareekshabhavan.in
http://sslcexam.kerala.gov.in
www.results.kite.kerala.nic.in
www.prd.kerala.gov.in
www.sietkerala.gov.in

എസ്എസ്എൽസി (എച്ച്.ഐ) റിസൾട്ട് http://sslchieexam.kerala.gov.in എന്ന വെബ്‌സൈറ്റിലും ടിഎച്ച്എസ്എൽസി (എച്ച്‌ഐ) റിസൾട്ട് http://thslchieexam.kerala.gov.in എന്ന വെബ്‌സൈറ്റിലും, ടിഎച്ച്എസ്എൽസി റിസൾട്ട് http://thslcexam.kerala.gov.in ലും എഎച്ച്എസ്എൽസി റിസൾട്ട് http://ahslcexam.kerala.gov.in ലും ലഭ്യമാകും.

4,22,226 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിനു പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പി.ആര്‍. ചേംബറില്‍ ഫലപ്രഖ്യാപനം നടത്തും.

ഇത്തവണ ആര്‍ക്കും ഗ്രേസ് മാര്‍ക്കില്ലാതെയാണ് ഫലം പ്രസിദ്ധീകരിക്കുന്നത്. മൂല്യനിര്‍ണയം ഉദാരമാക്കിയതിനാല്‍ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.


Tags