ഉത്തർപ്രദേശിൽ മിന്നലേറ്റ് 41 മരണം

ഉത്തർപ്രദേശിൽ മിന്നലേറ്റ് 41 മരണം. ഞായറാഴ്ചയാണ് സംഭവം. മരണപ്പെട്ടവരിൽ അധികവും സ്ത്രീകളും കുട്ടികളുമാണ്. 30 പേർക്ക് പരുക്കേറ്റു. 14 പേർ മരണപ്പെട്ട പ്രയാഗ് രാജിലാണ് ഏറ്റവുമധികം മരണം റിപ്പോർട്ട് ചെയ്തത്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം സഹായധനം നൽകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.

ഉത്തർപ്രദേശിനൊപ്പം രാജസ്ഥാനിലും മധ്യപ്രദേശിലും ഇടിമിന്നലേറ്റുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജസ്ഥാനിൽ 23 പേർ മരണപ്പെട്ടപ്പോൾ മധ്യപ്രദേശിൽ ഏഴ് പേർക്ക് ജീവൻ നഷ്ടമായി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇവർക്ക് സഹായധനം പ്രഖ്യാപിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50000 രൂപ വീതവും പിഎം കെയേഴ്സിൽ നിന്ന് നൽകും.
Tags