അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രത്യേക സമിതികൾ രൂപീകരിക്കാൻ തീരുമാനിച്ചതായി ശ്രീരാം ജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റ് RamTemple

ന്യൂഡൽഹി : അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രത്യേക സമിതികൾ രൂപീകരിക്കാൻ തീരുമാനിച്ചതായി ശ്രീരാം ജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റ്. ക്ഷേത്ര നിർമ്മാണത്തിന്റെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിനായി സാമ്പത്തിക, നിയമ ഉപദേശക സമിതികളാകും രൂപീകരിക്കുക. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായ് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി എന്നാണ് വിവരം
രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട ചർച്ചകളാണ് കൂടിക്കാഴ്ചയിൽ നടന്നത്. ചിത്രകൂടിൽ സംഘടിപ്പിക്കുന്ന അഖില ഭാരതീയ പ്രാന്ത പ്രചാരക് ബൈഠക്ക് ആരംഭിക്കുന്നതിന് മുൻപായിരുന്നു കൂടിക്കാഴ്ച.

ശ്രീരാമ ജന്മഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനായി സ്ഥലം ഏറ്റെടുത്തതിൽ ക്രമക്കേട് ഉണ്ടായെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. അധിക വില കൊടുത്ത് സ്ഥലം വാങ്ങി എന്നും മറ്റുമുള്ള അഭ്യൂഹങ്ങളാണ് ഉണ്ടായത്. ഇതിൽ ചമ്പത്ത് റായ്ക്കും ട്രസ്റ്റ് അംഗം അനിൽ മിശ്രയ്ക്കും പങ്കുണ്ടെന്നും എഎപി എം പി സഞ്ജയ് സിംഗ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാമ്പത്തിക ഇടപാടുകൾക്കും നിയമ നടപടികൾക്കും വേണ്ടി പ്രത്യേക സമിതികൾ രൂപീകരിക്കാൻ ട്രസ്റ്റ് തീരുമാനിച്ചത്.
Tags