രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41,506 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 895 മരണം റിപ്പോര്‍ട്ട് ചെയ്തു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41,506 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 895 മരണം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 30,837,222 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ അഞ്ചു ദിവസമായി പ്രതിദിന കേസുകളുടെ എണ്ണം നാല്പതിനായിരത്തിന് മുകളില്‍ തുടരുകയാണ്. 895 പേര്‍ മരണപ്പെട്ടതോടെ ആകെ മരണനിരക്ക് 4,08,040 ആയി. 37,60,32,586 പേരാണ് ഇതുവരെ വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടുള്ളത്. 4,54,118 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 2,99,75,064 പേര്‍ രോഗമുക്തി നേടി.
Tags