കേരളത്തിൽ അതിതീവ്രമഴയ്ക്കു സാധ്യത; നാലു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; അതീവ ജാഗ്രതാ നിർദേശം Rain Alert

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ജൂലൈ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മുൻകരുതലിൻ്റെ ഭാഗമായി വരും ദിവസങ്ങളിൽ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, വയനാട്, കാസർകോട് ജില്ലകളിൽ യെലോ അലർട്ടുമുണ്ട്

കനത്ത മഴ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. മലയോര മേഖലകളിലേക്കുള്ള രാത്രി സഞ്ചാരം ഒഴിവാക്കാനും മത്സ്യത്തൊഴിലാളികളോട് കേരള തീരത്തുനിന്ന് കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്
Tags