അഞ്ചൽ: രണ്ട് വർഷത്തോളമായി പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ പീഡിപ്പിച്ചുവന്ന ഓട്ടോ ഡ്രൈവർ അറസ്റ്റിലായി. നെടിയറ രഞ്ജുഭവനിൽ രഞ്ജുവിനെ (സജി-35) ആണ് ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രണയം നടിച്ച് അടുപ്പത്തിലാകുകയും മറ്റാരുമില്ലാത്ത സമയം നോക്കി പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ച് വരികയായിരുന്നുവത്രെ. രക്ഷാകർത്താക്കൾ ഏരൂർ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന്, പുനലൂർ ഡിവൈ.എസ്.പി അനിൽദാസിെൻറ നേതൃത്വത്തിലുള്ള സംഘമാണ് സജിയെ അറസ്റ്റ് ചെയ്തത്. പുനലൂർ കോടതി റിമാൻഡ് ചെയ്തു