‘ബിജെപിയെ ഭയക്കുന്നവർ പാർട്ടിക്ക് പുറത്തുപോകണം’; തുറന്നടിച്ച് രാഹുൽ ഗാന്ധി Rahul Gandhi Congress

ബിജെപിയെ ഭയക്കുന്ന കോൺഗ്രസുകാർ പാർട്ടിക്ക് പുറത്തുപോകണമെന്ന് രാഹുൽഗാന്ധി. ആർ.എസ്.എസ് ആശയങ്ങളെ വിശ്വസിക്കുന്നവരെ കോൺഗ്രസിന് ആവശ്യമില്ലെന്ന് രാഹുൽ ഗാന്ധി തുറന്നടിച്ചു. കോൺഗ്രസിന്റെ സോഷ്യൽ മീഡിയ യോഗത്തിലാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.

ആർ.എസ്.എസിനെ ഭയപ്പെടാത്ത നിരവധി പേർ പാർട്ടിക്ക് പുറത്തുണ്ട്. അത്തരം ധീരന്മാരെ കോൺഗ്രസിൽ എത്തിക്കണം. കോൺഗ്രസിന് ആവശ്യം ഭയമില്ലാത്തവരെയാണ്. അവരെ ഏത് സമയത്തും പാർട്ടി സ്വാഗതം ചെയ്യും. സംഘപരിവാറിന്റെ ആശയങ്ങളിൽ താത്പര്യമുള്ളവർ പാർട്ടിയിൽ നിന്ന് സ്വയം പുറത്തുപോകണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Tags