അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണം വേഗത്തിൽ; 2023 മുതൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും

ലക്‌നൗ : കൊറോണ വ്യാപനത്തിനിടയിലും അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം വേഗത്തിൽ പുരോഗമിക്കുന്നു. രണ്ട് വർഷത്തിനുള്ളിൽ ക്ഷേത്ര നിർമ്മാണം പൂർത്തിയാകും. 2023 മുതൽ രാമക്ഷേത്രം ഭക്തർക്കായി തുറന്നു കൊടുക്കുമെന്ന് രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

ക്ഷേത്ര നിർമ്മാണത്തിന് നേതൃത്വം നൽകുന്ന എൻജിനീയർമാരുമായും, ആർക്കിടെക്റ്റ്മാരുമായു ട്രസ്റ്റ് അംഗങ്ങൾ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേ തുടർന്നാണ് ക്ഷേത്രത്തിൽ 2023 മുതൽ ഭക്തർക്ക് പ്രവേശനം നൽകുമെന്ന് അറിയിച്ചത്. അയോദ്ധ്യയിലെ 70 ഏക്കർ ഭൂമിയിൽ നിർമ്മിക്കുന്ന ക്യാമ്പസിന്റെ നിർമ്മാണം 2025 ഓടെ പൂർത്തിയാകും.

നിലവിൽ രാമക്ഷേത്രത്തിന്റെ അടിത്തറയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഇത് ഈ വർഷം സെപ്തംബർ 15 ഓടെ പൂർത്തിയാകും. നവംബർ മുതൽ രണ്ടാം ഘട്ട നിർമ്മാണ ജോലികൾ ആരംഭിക്കാനാണ് തീരുമാനം. മിർസാപൂരിൽ നിന്നും, ജോധ്പൂരിൽ നിന്നുമുള്ള മൺകട്ടകൾ, രാജസ്ഥാനിലെ മക്കർനയിൽ നിന്നുള്ള മാർബിൾ, ബാൻസി പഹർപൂരിൽ നിന്നുള്ള പിങ്ക് കല്ലുകൾ എന്നിവ ഉപയോഗിച്ചാണ് ക്ഷേത്രം നിർമ്മിക്കുന്നത്

Tags