ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. ചില സുപ്രധാന വിഷയങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തതായി കൂടിക്കാഴ്ചക്ക് ശേഷം രാഷ്ട്രപതി ഭവന്‍ അറിയിച്ചു. എന്നാല്‍ വിഷയങ്ങളേതെന്ന് വ്യക്തമാക്കിയിട്ടില്ല. അടുത്ത ആഴ്ച പാര്‍ലമെന്‍റ് ചേരാനിരിക്കെയാണ് പ്രധാനമന്ത്രിയും രാഷ്ട്രപതിയും തമ്മിലുള്ള കൂടിക്കാഴ്ച.