കോവിഡ് വ്യാപനം: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വിലക്ക് GuruvayoorTemple

ഗുരുവായൂര്‍ ക്ഷേത്രത്തിനകത്തേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഭക്തജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. അതേസമയം, ഒരു ദിവസം 80 വിവാഹങ്ങള്‍ വരെ നടത്താന്‍ അനുമതിയുണ്ട്. ഒരു വിവാഹ സംഘത്തില്‍ 10 പേര്‍ക്ക് പങ്കെടുക്കാനാണ് അനുമതി. വാഹനപൂജ നടത്താനും അനുമതിയുണ്ട്.

തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ടിനും ഇന്നലെ അനുമതി നല്‍കിയിരുന്നു. 15 ആനകളെ പങ്കെടുപ്പിച്ച് ആനയൂട്ട് നടത്താനാണ് ആരോഗ്യ വകുപ്പ് അനുമതി നല്‍കിയത്. കടുത്ത നിയന്ത്രണങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ തവണ ഒരു ആന മാത്രമാണ് ആനയൂട്ടില്‍ പങ്കെടുത്തത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടായിരിക്കും ചടങ്ങുകള്‍ നടത്തുക.ക്ഷേത്ര ഭാരവാഹികള്‍ക്കും ആന പാപ്പാന്മാര്‍ക്കും മാത്രമാകും പ്രവേശനം.

Tags