കട ഉടമകള്‍, വ്യവസായ ഉടമകള്‍, തൊഴിലാളികള്‍ക്കും വാക്സിന് കുത്തിവയ്പ്പ് നിര്‍ബന്ധമാക്കി. എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രാദേശിക അധികാരികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ജൂലൈ 16ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന വിവിധ വിഭാഗങ്ങളുടെ അഭ്യര്‍ഥനമാനിച്ച് കോളജുകളും സ്കൂളുകളും തുറക്കുന്നത് മാറ്റാന്‍ തീരുമാനിച്ചതായും മന്ത്രി നമശിവായം അറിയിച്ചു.