തിരുവനന്തപുരം : കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും മെഡിക്കൽ ഡയറക്ടറുമായ പദ്മഭൂഷൺ ഡോ. പികെ വാര്യർ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോട്ടക്കലിലെ വസതിയായ കൈലാസ മന്ദിരത്തിൽ വെച്ചായിരുന്നു അന്ത്യം. നൂറ് വയസായിരുന്നു. ആയർവേദ ചികിത്സയ്ക്ക് നൽകിയ സംഭവനയ്ക്ക് രാജ്യം പദ്മശ്രീയും പദ്മഭൂഷണും നൽകി ആദരിച്ച ആയുർവ്വേദ ആചാര്യൻ കൂടിയായിരുന്നു പികെ വാര്യർ