കിറ്റെക്സിനെ കർണാടകയിലേക്ക് സ്വാഗതം ചെയ്ത കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കിറ്റെക്സ് എം ഡി സാബു ജേക്കബുമായി സംസാരിച്ചു. കിറ്റെക്സിന് എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ട്വീറ്റ് ചെയ്തു.
ആയിരക്കണക്കിന് മലയാളികൾക്ക് തൊഴിൽ നൽകുന്ന വ്യവസായത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായും കർണാടകയിൽ നിക്ഷേപത്തിനുള്ള അവസരം വാഗ്ദാനം ചെയ്തതായും കേന്ദ്രമന്ത്രി രാജീവ് ചന്ദ്ര ശേഖരൻ ട്വീറ്റ് ചെയ്തിട്ടുണ്ട്.
അതിനിടെ പരിശോധനകളുടെ പേരില്‍ ബുദ്ധിമുട്ടിക്കില്ലെന്ന് കിറ്റക്സ് ഗ്രൂപ്പിന് തെലങ്കാന വ്യവസായ വകുപ്പ് മന്ത്രി കെ ടി രാമറാവു ഉറപ്പ് നൽകിയിരിക്കുകയാണ്. പ്രാദേശിക രാഷ്ട്രീയക്കാരുടെതടക്കമുള്ള ശല്യങ്ങളോ ഉപദ്രവങ്ങളോ ഉണ്ടാവില്ല. തെലങ്കാനയില്‍ നിക്ഷേപിച്ചാല്‍ മനസമാധാനത്തോടെ വ്യവസായം നടത്താന്‍ അന്തരീക്ഷം ഒരുക്കുമെന്നും രാമറാവു പറഞ്ഞു. തെലങ്കാനയില്‍ ആദ്യഘട്ടത്തില്‍ ആയിരം കോടി രൂപയുടെ പദ്ധതിയാണ് കിറ്റക്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്.