ധീര സൈനികൻ ശ്രീജിത്തിന് ജന്മനാടിന്റെ യാത്രാമൊഴി Kozhikode

കോഴിക്കോട്: ജമ്മുകാശ്മീരിൽ ഭീകരരെ വകവരുത്തുന്നതിനിടെ ബലിദാനിയായ സൈനികൻ ശ്രീജിത്തിന്റെ സംസ്‌കാരം നടന്നു. കൊയിലാണ്ടി ചേമഞ്ചേരിയിലെ വസതിയിലാണ് പൂർണ്ണ സൈനിക ബഹുമതികളോടെ ഭൗതിക ശരീരം സംസ്കരിച്ചത്

ഡൽഹിയിൽ നിന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം കോയമ്പത്തൂരിലെത്തിച്ചത്. സൈനിക ഉദ്യോഗസ്ഥർ ശ്രീജിത്തിന് അന്തിമ അഭിവാദനം വിമാനത്താവളത്തിൽ അർപ്പിച്ചു. തുടർന്ന് സൈന്യത്തിന്റെ വാഹനവ്യൂഹമാണ് കേരളത്തിലേക്ക് ശ്രീജിത്തിന്റെ ഭൗതിക ശരീരം എത്തിച്ചത്. രാവിലെ 6.30ന് സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചു. നാട്ടുകാരും ബന്ധുക്കളും വീട്ടിലെ ചടങ്ങിൽ കൊറോണ നിയന്ത്രണങ്ങളനുസരിച്ച് തന്നെ പങ്കെടുത്തു.
രജൗരിയിൽ ഗ്രാമീണമേഖലയിൽ ഭീകരരെ തകർക്കാനുള്ള തെരച്ചിലിനിടയിലാണ് ഭീകരരുമായി ഏറ്റുമുട്ടിയ ശ്രീജിത്ത് വീരമൃത്യു വരിച്ചത്.നായിക് സുബേദാർ റാങ്കിലാണ് ശ്രീജിത്ത് സൈനിക സേവനം നടത്തിയത്. മികച്ച സേവനത്തിന് നിരവധി സൈനിക ബഹുമതികൾ ശ്രീജിത്തിന് ലഭിച്ചിട്ടുണ്ട്. സൈനിക ഉദ്യോഗസ്ഥർ സൈനിക രീതി അനുസരിച്ച് ദേശീയ പതാകയും ശ്രീജിത്തിൻറെ യൂണിഫോമും മെഡലുകളും ഭാര്യയേയും കുടുംബാംഗങ്ങളേയും ഏൽപ്പിച്ച ശേഷമാണ് സംസ്കാര ചടങ്ങുകൾ ആരംഭിച്ചത്
Tags