എന്‍സിപി അധ്യക്ഷൻ ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി NCP

ദില്ലി: എന്‍സിപി അധ്യക്ഷൻ ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പാ‍ർലമെന്‍റിന്‍റെ വർഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് പവാര്‍ പ്രധാനമന്ത്രിയെ കണ്ടത്. ഒരു മണിക്കൂറോളമായിരുന്നു കൂടിക്കാഴ്ച . ഇന്നലെ കേന്ദ്രമന്ത്രി പീയുഷ് ഗോയലും പവാറുമായി  കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ശരദ് പവാര്‍ -പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് കാരണം എൻസിപി വ്യക്തമാക്കിയിട്ടില്ല. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും വാർത്തകള്‍ അടിസ്ഥാന രഹിതമാണെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ പവാറിന്‍റെ പ്രതികരണം.
Tags