കണ്ണൂർ-മുംബൈ വിമാന സർവീസ് ജൂലൈ 20 മുതൽ പുനരാരംഭിക്കുന്നു

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്തംഭിച്ച കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും വീണ്ടും വിമാന സര്‍വീസ് സജീവമാകുന്നു. മുബൈ സെക്ടറിലേക്ക് ഈ മാസം 20 ന് കണ്ണൂരില്‍ നിന്നും വിമാന സര്‍വീസ് തുടങ്ങുമെന്ന് കിയാല്‍ അധികൃതര്‍ അറിയിച്ചു. ഇന്‍ഡിഗോ എയര്‍ലൈന്‍സാണ് ആഴ്ചയില്‍ മൂന്ന് ദിവസം സര്‍വീസ് നടത്തുക.

ചൊവ്വ, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിലാണ് സര്‍വീസ്. രാവിലെ 8 മണിക്ക് മുംബൈയില്‍ നിന്ന് പുറപ്പെട്ട് 9.45ന് കണ്ണൂരിലെത്തിയിട്ട് തിരിച്ച്‌ 10.25ന് മുംബൈയിലേക്ക് പുറപ്പെടുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനായുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി കിയാല്‍ അധികൃതര്‍ അറിയിച്ചു.

മുംബൈ സെക്ടറില്‍ യാത്രക്കാരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് വിമാന കമ്പനി സര്‍വീസ് പുനരാരംഭിച്ചതെന്ന് കിയാല്‍ അധികൃതര്‍ അറിയിച്ചു. കോവിഡ് ലോക്ക് ഡൗണ്‍ തുടങ്ങിയതിനു ശേഷം ഒരു തവണ മുംബൈ സെക്ടറിലേക്ക് ആഭ്യന്തര സര്‍വീസ് തുടങ്ങിയിരുന്നുവെങ്കിലും പിന്നീട് കോവിഡ് വ്യാപനം ശക്തമായി സാഹചര്യത്തില്‍ പിന്നീട് നിര്‍ത്തുകയായിരുന്നു.


Tags