മുകേഷ് എം.എൽ.എയെ ഫോണിൽ വിളിച്ച ഒറ്റപ്പാലത്തെ വിദ്യാർഥിയെ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. #mukesh

  
മുകേഷ് എം.എൽ.എയെ ഫോണിൽ വിളിച്ച ഒറ്റപ്പാലത്തെ വിദ്യാർഥിയെ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണെന്ന് പറഞ്ഞാണ് കൊല്ലം എം.എൽ.എയെ ഫോണിൽ വിളിച്ചത്. ഫോൺ വിളിച്ച വിദ്യാര്‍ത്ഥിയോട് എം.എൽ.എ മോശമായി സംസാരിച്ചിരുന്നു.

ഒറ്റപ്പാലത്ത് നിന്നാണ് വിളിക്കുന്നതെന്ന് സംഭാഷണത്തിൽ പറയുന്നതിനാൽ ഒറ്റപ്പാലം മേഖലയിലാണ് കാര്യമായ അന്വേഷണം നടക്കുന്നത്. മുകേഷ് എം.എൽ.എ തന്നെ ഫോൺ നമ്പർ പുറത്ത് വിടണമെന്ന് കോൺഗ്രസ് ആവശ്യപെട്ടു. സംഭവത്തിൽ മുകേഷിനെ അനുകൂലിച്ചും , വിമർശിച്ചും നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്നത്. മുകേഷിനെ ഫോൺ വിളിച്ച വ്യക്തിയെ കണ്ടെത്തുന്നതിനായി എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും കീഴ് ഘടകങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Tags