സ്വര്‍ണക്കടത്ത് കേസ്: അർജുൻ ആയങ്കിയുടെ ഭാര്യ അമല കസ്റ്റംസ് ഓഫീസില്‍ ഹാജരായി; നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന gold smuggling

കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയുടെ ഭാര്യ അമല കസ്റ്റംസിന് മുന്നിൽ ഹാജരായി. അമല അഭിഭാഷകനൊപ്പമാണ് ഹാജരായത്. അമലയുടെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തുകയാണ്.അർജുൻ ആയങ്കിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് കസ്റ്റംസ് അർജുൻ ആയങ്കിയുടെ ഭാര്യ അമലയ്ക്ക്‌ കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയത്.

കഴിഞ്ഞ ദിവസം അര്‍ജുന്‍ ആയങ്കിയുടെ വീട്ടില്‍ നടന്ന റെയ്‌ഡില്‍ ഡിജിറ്റല്‍ തെളിവുകളടക്കം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഇവ വിദഗ്ധ പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. നാളെയാണ് അർജുൻ ആയങ്കിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുക.
Tags