കോവിനുമായി ബന്ധപ്പെട്ട് നടക്കുന്ന ഗ്ലോബൽ കോൺക്ലേവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന്‌ അഭിസംബോധന ചെയ്യും Covid

ദില്ലി: കോവിനുമായി ബന്ധപ്പെട്ട് നടക്കുന്ന ഗ്ലോബൽ കോൺക്ലേവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന്‌ അഭിസംബോധന ചെയ്യും. വൈകുന്നേരം മൂന്ന് മണിക്കാണ് വെർച്വലായി മീറ്റ് നടക്കുക. കേന്ദ്രമന്ത്രി ഡോ.ഹർഷവർധൻ കോൺക്ലേവ്‌ ഉദ്‌ഘാടനം ചെയ്യും. രാജ്യത്തുടനീളം വാക്സിനേഷനുള്ള പദ്ധതികൾ തയാറാക്കുന്നതിനും നടപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമുള്ള കേന്ദ്ര ഐടി സംവിധാനമായാണ് കോവിൻ ഇന്ത്യയിൽ വികസിപ്പിച്ചെടുത്തത്. അതേസമയം കോവിൻ ഉപയോഗിക്കാൻ പല രാജ്യങ്ങളും താൽപര്യം പ്രകടിപ്പിച്ചിരുന്നതായും കൊവിഡിനെ ചെറുക്കാൻ മറ്റ് രാജ്യങ്ങളുമായി കൈകോർക്കുന്നതിൽ ഇന്ത്യ ആവേശത്തിലാണെന്നും നാഷണൽ ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി.

കോൺക്ലേവിൽ വിദേശകാര്യ സെക്രട്ടറി എച്ച് വി ശ്രിംഗ്ല, കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ തുടങ്ങിയവർ പങ്കെടുക്കും. കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യ, സാങ്കേതിക വിദഗ്‌ധർ യോഗത്തിൽ പങ്കെടുക്കും. കോവിഡിനെ നേരിടാൻ യൂണിവേഴ്സൽ വാക്സിനേഷനുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ അനുഭവം പങ്കിടുകയാണ് കോൺക്ലേവ് ലക്ഷ്യമിടുന്നതെന്ന് നാഷണൽ ഹെൽത്ത് അതോറിറ്റി അറിയിച്ചു. രാജ്യത്തുടനീളം വാക്സിനേഷനുള്ള പദ്ധതികൾ തയാറാക്കുന്നതിനും നടപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമുള്ള കേന്ദ്ര ഐടി സംവിധാനമായാണ് കോവിൻ ഇന്ത്യയിൽ വികസിപ്പിച്ചെടുത്തത്.
Tags