കാസർകോട് : കാഞ്ഞങ്ങാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മൂന്ന് പേർ അറസ്റ്റിൽ. ഒരാളെ കസ്റ്റഡിയിൽ എടുത്തു. അറസ്റ്റിലായരും, കസ്റ്റഡിയിൽ എടുത്തയാളും പ്രദേശവാസികളാണ്.
പതിനാലുകാരിയാണ് പീഡനത്തിനിരയായത്. ചൈൽഡ്ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
വനിതാ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷക്കാലമായി പ്രതികൾ പീഡിപ്പിച്ചിരുന്നതായാണ് കുട്ടിയുടെ മൊഴി.
അറസ്റ്റ് ചെയ്ത മൂന്ന് പേരെയും റിമാൻഡ് ചെയ്തു. കസ്റ്റഡിയിലെടുത്തയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. നിലവിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ് പെൺകുട്ടി.