തിരുവനന്തപുരം : ആയുർവേദ ആചാര്യൻ ഡോ. പി കെ വാര്യരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാലും സുരേഷ് ഗോപിയും. ഫേസ്ബുക്കിലൂടെയാണ് ഇരുവരും അനുശോചനം അറിയിച്ചത്. വാര്യരുടെ വിയോഗം വേദനാജനകമാണെന്ന് ഇരുവരും ഫേസ്ബുക്കിൽ കുറിച്ചു.
ആയുർവേദ ആചാര്യൻ പദ്മഭൂഷൺ ഡോ: പി.കെ വാര്യരുടെ വിടവാങ്ങൽ ലോകത്തിനു തന്നെ തീരാനഷ്ടമാണെന്ന് മോഹൻലാൽ പറഞ്ഞു. നിസ്വാർത്ഥ സേവനത്തിലൂടെ ആതുരസേവനരംഗത്തു തന്നെ മാതൃകയായിരുന്നു അദ്ദേഹം. വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വേർപാടിന്റെ വേദന വാക്കുകളിൽ ഒതുങ്ങില്ലെന്നും മോഹൻലാൽ അനുശോചിച്ചു. വാര്യരുടെ ചിത്രവും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
വേദനയോടെ വിട… കണ്ണുനീർ വിട.. മഹാ ആചാര്യന് പ്രണാമം – സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു