ഇന്റര്‍നെറ്റും ടി.വിയും ഇല്ലാത്ത കുട്ടികള്‍ക്ക് പ്രീ സ്‌കൂള്‍ കിറ്റ് നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു. Minister Veena George

ഇന്റര്‍നെറ്റും ടി.വി സൗകര്യവും ഇല്ലാത്ത കുട്ടികള്‍ക്ക് പ്രീ സ്‌കൂള്‍ കിറ്റ് നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-വനിത ശിശുവികസന മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു. 14,102 കുട്ടികളുടെ പ്രീ സ്‌കൂള്‍ പഠനം ഉറപ്പ് വരുത്തുന്നതിനാണ് കിറ്റ് വിതരണം. അങ്കണവാടികളിലെ ആക്ടിവിറ്റി ബുക്ക്, ചാര്‍ട്ട് പേപ്പറുകള്‍, ക്രയോണ്‍ എന്നിവയാണ് കിറ്റിലുള്ളത്.

സംസ്ഥാനത്തെ മുഴുവന്‍ കുട്ടികള്‍ക്കും കിറ്റെത്തിക്കുന്ന പ്രവര്‍ത്തനം വരും ദിവസങ്ങളില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് കാലത്ത് കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ 2020 ൽ കിളിക്കൊഞ്ചല്‍ എന്ന പരിപാടി ആരംഭിച്ചിരുന്നു. 2021ല്‍ അതിന്റെ രണ്ടാം ഭാഗവും ആരംഭിച്ചു. എന്നാൽ ഇന്റര്‍നെറ്റും ടി.വിയും ഇല്ലാത്ത കാരണം കുട്ടികള്‍ക്ക് ഇത് കാണാന്‍ സാധിച്ചിരുന്നില്ല. ഇത് പരിഹരിക്കാനാണ് പദ്ധതി ആവിഷ്‌ക്കരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
Tags