തിരുവനന്തപുരം: കിറ്റക്‌സിന് പിന്നാലെ കേരളത്തിലെ പ്രമുഖ ആയുര്‍വേദ വൈദ്യശാലയായ കണ്ടംകുളത്തിയും കേരളം വിടുന്നു. സര്‍ക്കാരിന്റെ വേട്ടയാടലും നിഷേധാത്മക സമീപനവും കൊണ്ടാണ് തങ്ങള്‍ കേരളം വിടുന്നതെന്ന് കണ്ടംകുളത്തി ഫ്രാന്‍സിസ് വൈദ്യന്‍സ് ആയുര്‍വേദ വൈദ്യശാല എംഡി ഫ്രാന്‍സിസ് പോള്‍ കണ്ടംകുളത്തി വ്യക്തമാക്കി. തെലുങ്കാനയിും ഗുജറാത്തിലുമാണ് വൈദ്യശാലയുടെ പുതിയ പ്ലാന്റുക സ്ഥാപിക്കുന്നത്. ഗുജറാത്ത് സര്‍ക്കാര്‍ തങ്ങളുടെ വരവിനെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചതെന്ന് അദേഹം ഒരു ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.
പ്രധാന പ്ലാന്റുകള്‍ ഗുജറാത്തിലേക്ക് മാറ്റുകയാണെന്നും അദേഹം പറഞ്ഞു. കേരളത്തില്‍ നിന്നാല്‍ വളരാന്‍ സര്‍ക്കാര്‍-ഉദ്യോഗസ്ഥ വൃന്ദം അനുവദിക്കില്ലെന്നും ഫ്രാന്‍സിസ് കണ്ടംകുളത്തി പറഞ്ഞു. ഗുജറാത്തില്‍ ഒരു വ്യവസായം തുടങ്ങാന്‍ ആര് എത്തിയാലും 90 ദിവസത്തിനുള്ളില്‍ എല്ലാ അനുമതിയും ലഭിക്കും. അതിന്, ഒരു വ്യവസായി പുറകേ പോകേണ്ടന്നും എല്ലാ ഉദ്യോഗസ്ഥര്‍ തന്നെ നോക്കികൊള്ളും. ഒരു പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മാത്രം മതിയെന്നും അദേഹം വ്യക്തമാക്കി. കേരളത്തിലെ പ്രമുഖ ആയുര്‍വേദ വൈദ്യ ശാലയാണ് കണ്ടംകുളത്തി. വിവിധ ആയുര്‍വേദമരുന്നുകള്‍ നിര്‍മ്മിക്കുന്നതിനോടൊപ്പം ആയുര്‍വേദ ആശുപത്രികളും ഇവര്‍ നടത്തുന്നുണ്ട്.
അതേസമയം, സിപിഎമ്മുമായും പിണറായി സര്‍ക്കാരുമായി ഏറ്റുമുട്ടലിന്റെ പാത സ്വീകരിച്ച കിറ്റക്‌സ് ഉടമ സാബു ജേക്കബ്ബിന് വധഭീഷണി. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കിറ്റക്സ് ഉടമ സാബു ജേക്കബ് തന്നെയാണ് ഒരു സ്വകാര്യ ചാനലില്‍ ചര്‍ച്ചയ്ക്കിടിയില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
'എന്റെ ജീവന്‍ തന്നെ അപകടത്തിലാണ്. അത് ജനങ്ങളെ അറിയിക്കണം,' അദ്ദേഹം വാര്‍ത്താചാനലിന്റെ അവതാരകനോട് പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിരിവ് നല്‍കാത്തതിനും ഇഷ്ടക്കാരായ അനര്‍ഹര്‍ക്ക് ജോല നല്‍കാത്തതുമൊക്കെ എന്നെ ഉപദ്രവിക്കാന്‍ പല സമയങ്ങളിലായി കാരണങ്ങളായെന്നും സാബു എം ജേക്കബ് പറയുന്നു.
സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിന് മുഖം നഷ്ടപ്പെടുന്ന സ്ഥിതി വന്നതോടെ മുഖ്യമന്ത്രിയുടെ മുന്‍കയ്യില്‍ ചര്‍ച്ചയാകാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതായി പറയുന്നു. എന്നാല്‍ തന്നെ നിരന്തരം ഉപദ്രവിക്കുന്ന ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്താല്‍ മാത്രമേ ചര്‍ച്ചയ്ക്കുള്ളൂ എന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സാബു ജേക്കബ്.
വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ താന്‍ ചെയ്തെന്ന് ചൂണ്ടിക്കാട്ടി തൊഴില്‍ വകുപ്പ് കഴിഞ്ഞ ദിവസം വീണ്ടും നോട്ടീസ് നല്‍കിയെന്നും സാബു ജേക്കബ് പറഞ്ഞു. ഇന്ത്യയിലെ 76 നിയമങ്ങള്‍ ലംഘിച്ചെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 26 വര്‍ഷം 76 നിയമങ്ങള്‍ ലംഘിച്ചാണോ പ്രവര്‍ത്തനം നടത്തിയതെന്ന് സര്‍ക്കാര്‍ പറയണം.3500 കോടി രൂപയുടെ പദ്ധതിയില്‍ നിന്നും പിന്‍മാറിയതായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നോട്ടീസ് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.