ഇന്ത്യയിൽനിന്ന്​ ജൂലൈ 15വരെ വിമാന സർവിസില്ല പുതിയ അറിയിപ്പുമായി എമിറേറ്റ്സ് Air

ദുബൈ: ഇന്ത്യയിൽനിന്ന്​ ഈമാസം 15വരെ വിമാന സർവിസുണ്ടാകില്ലെന്ന്​ എമിറേറ്റ്​സ്​ എയർലൈൻ അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യയിൽ നിന്ന്​ സർവിസുണ്ടാകില്ലെന്ന്​ കമ്പനി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. നേരത്തേ ഇത്തിഹാദ്​, എയർ ഇന്ത്യ എന്നീ കമ്പനികൾ ജൂലൈ 21വരെ വിമാനമുണ്ടാകില്ലെന്ന്​ വ്യക്തമാക്കിയിട്ടുണ്ട്​.
ഏപ്രിൽ 24 മുതലാണ്​ ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക്​ യു.എ.ഇ അധികൃതർ വിലക്കേർപ്പെടുത്തിയത്​. ഇതിനെ തുടർന്ന്​ നിലച്ച വിമാന സർവിസ്​ ഈമാസം പുനരാരംഭിക്കുമെന്ന പ്രതീക്ഷക്കിടെയാണ്​ കമ്പനികൾ വിലക്ക്​ നീട്ടിയത്​ അറിയിച്ചിരിക്കുന്നത്


Tags