വിസ്മയയുടെ വീട് സന്ദർശിച്ച് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ; നീതി ഉറപ്പാക്കുമെന്ന് കുടുംബത്തിന് ഉറപ്പ് നൽകി Kummanam Rajasekharan

തിരുവനന്തപുരം : സ്ത്രീധന പീഡനത്തെ തുടർന്ന് ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത വിസ്മയയുടെ വീട് സന്ദർശിച്ച് ബിജെപി നേതാവും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരൻ. വിസ്മയയുടെ നിലമേലുള്ള വീട്ടിലാണ് അദ്ദേഹം എത്തിയത്. മറ്റ് ബിജെപി നേതാക്കളും കുമ്മനത്തോടൊപ്പം ഉണ്ടായിരുന്നു

വിസ്മയയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ച കുമ്മനം രാജശേഖരൻ, നീതി ലഭിക്കുവാൻ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഇനി ഒരു പെൺകുട്ടിയും സ്ത്രീധനം എന്ന സാമൂഹിക വിപത്തിന്റെ പേരിൽ മരണപ്പെടേണ്ട സ്ഥിതിയുണ്ടാവരുതെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് ശാസ്താംകോട്ടയിലെ ഭർതൃവീട്ടിൽ വിസ്മയ തൂങ്ങിമരിച്ചത്. സ്ത്രീധനത്തെ ചൊല്ലി ഭർത്താവും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുമായ കിരൺകുമാർ നിരന്തരം ഉപദ്രവിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു ആത്മഹത്യ. സംഭവത്തിൽ കിരൺ അറസ്റ്റിലാണ്.
Tags