അമേരിക്കയിലെ ആകെ ജനസംഖ്യ 32.82 കോടി; ഇന്ത്യയില്‍ നല്‍കിയത് 33.57 കോടി ഡോസ് വാക്‌സിന്‍ Vaccine

ന്യൂദല്‍ഹി :രാജ്യത്തിതുവരെ നല്‍കിയ ആകെ വാക്സിന്‍ ഡോസുകളുടെ എണ്ണം അമേരിക്കയുടെ ആകെ ജനസംഖ്യയെ മറികടന്നു.. ഇന്നു രാവിലെ വരെ  33.57 കോടി ഡോസ് വാക്സിന്‍ നല്‍കി. അമേരിക്കയിലെ ആകെ  ജനസംഖ്യ 32.82 കോടിയാണ്

ഏവര്‍ക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നല്‍കുന്ന പ്രക്രിയയുടെ പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂണ്‍ 21നാണ് തുടക്കമായത്. രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തില്‍ നല്‍കുന്നതിന് കേന്ദ്രഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 48,786 പേര്‍ക്കാണ്.

തുടര്‍ച്ചയായ നാലാം   ദിവസവും അരലക്ഷത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്‌നങ്ങളുടെ ഫലമാണിത്.

ചികിത്സയിലുള്ളവരുടെ എണ്ണവും പതിവായി കുറയുകയാണ്. നിലവില്‍ രാജ്യത്തു ചികിത്സയിലുള്ളത് 5,23,257 പേരാണ്.

ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,807 -ന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്, ഇപ്പോള്‍ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണത്തില്‍  1.72% മാത്രമാണ് ചികിത്സയിലുള്ളത്.

കൂടുതല്‍ പേര്‍ രോഗമുക്തരാകുന്നതിനാല്‍, രാജ്യത്ത് തുടര്‍ച്ചയായ 49 -ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 61,588 പേരാണ് രോഗമുക്തരായത്.

പുതിയ പ്രതിദിന രോഗികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ 24 മണിക്കൂറി നുള്ളില്‍ 12,000 -ത്തിലധികമാണ് (12,802) രോഗമുക്തരുടെ എണ്ണം.

രാജ്യത്താകെ 2,94,88,918 പേരാണ് ഇതിനകം കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,588 പേര്‍ സുഖം പ്രാപിച്ചു. ദേശീയ രോഗമുക്തി നിരക്ക് പതിവായി വര്‍ധിച്ച് 96.97% ആയി.

രാജ്യത്തെ പരിശോധനാശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആകെ 19,21,450 പരിശോധനകള്‍ നടത്തി. ആകെ 41.20 കോടിയിലേറെ (41,20,21,494) പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്.

പരിശോധനകള്‍ വര്‍ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് തുടര്‍ച്ചയായി കുറയുകയാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍  2.64 ശതമാനവും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന് 2.54 ശതമാനവുമാണ്. തുടര്‍ച്ചയായ 24 -ാം ദിവസവും ഇത് 5 ശതമാനത്തില്‍ താഴെയാണ്
Tags