കശ്മീരിൽ പട്രോളിംഗ് സംഘത്തിന് നേരെ ഭീകരൻ വെടിയുതിർത്തു; പോലീസുകാരന് പരിക്ക്

ശ്രീനഗർ : ജമ്മു കശ്മീരിൽ പോലീസുകാർക്ക് നേരെ വീണ്ടും ഭീകരാക്രമണം. ഭീകരൻ നടത്തിയ വെടിവെപ്പിൽ പോലീസുകാരന് പരിക്കേറ്റു. അനന്തനാഗ് ജില്ലയിലെ ലസിബാലിൽ വിന്യസിച്ച പട്രോളിംഗ് സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടയത്

രാത്രിയോടെയായിരുന്നു സംഭവം. വാഹനത്തിൽ എത്തിയ ഭീകരനാണ് ആക്രമണം നടത്തിയതെന്ന് പോലീസുകാർ പറഞ്ഞു. തോക്കുമായി എത്തിയ ഭീകരൻ പോലീസ് സംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.

പരിക്കേറ്റ പോലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

അടുത്തിടെയായി ഭീകരർ പോലീസുകാരെയാണ് കൂടുതൽ ലക്ഷ്യമിടുന്നത്. ദിവസങ്ങൾക്ക് മുൻപ് ശ്രീനഗറിൽ പോലീസുകാരനെയും കുടുംബത്തെയും ഭീകരർ വധിച്ചിരുന്നു.
Tags