കോവിഡ് മരണ കണക്കുകളിൽ കൃത്രിമം കാട്ടി, സാമൂഹിക സുരക്ഷാ പദ്ധതികളിൽ നിന്ന് ഇരകളെ പുറംതള്ളുന്ന കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ കോൺഗ്രസ് സഭയിൽ ശക്തമായ പ്രതിഷേധം ഉയർത്തും. മൂവായിരം കോടിയുടെ പ്രതിമയും, ഇരുപതിനായിരം കോടിയുടെ പുതിയ പാർലമെൻ്റ് കെട്ടിടവും നിർമ്മിക്കുന്ന കേന്ദ്ര സർക്കാർ കോവിഡ് ഇരകൾക്ക് പ്രഖ്യാപിക്കേണ്ട സാമൂഹിക സുരക്ഷാ പദ്ധതികളെ കുറിച്ച് ജനവിരുദ്ധ നിലപാട് ആണ് സുപ്രീം കോടതിയിൽ സ്വീകരിച്ചത്. പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങൾക്കൊപ്പം നിൽക്കാതെ കോർപ്പറേറ്റ് താത്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന പ്രധാനമന്ത്രി താടി വളർത്തി കാഷായം ധരിച്ചാൽ ജനം ചോദ്യം ചെയ്യില്ല എന്നു കരുതുന്നുണ്ടെങ്കിൽ അത് ചാണകസേവ മാത്രം നടത്തുന്നവരെ കണ്ട് ശീലിച്ചതു കൊണ്ടാണ്. ഇന്ധന നികുതി ലോകത്തെവിടുത്തേക്കാളും കൂടുതലായിട്ടും പ്രധാനമന്ത്രി അറിയാതിരിക്കുന്നത് ജനങ്ങളുടെ കാശിന് ജീവിക്കുന്നതു കൊണ്ടാണ്. ആ തിരിച്ചറിവ് ഇനിയും ഉണ്ടായില്ലെങ്കിൽ രാജ്യത്ത് കൂടുതൽ തടവറകൾ തുറക്കേണ്ടതായി വരും.
പ്രധാനമന്ത്രിയുടെ ഓഫീസാണ് ഐടി ഇന്റർമീഡിയറി റൂളുകൾക്ക് പിന്നിൽ എന്ന് ആർ.ടി.ഐ രേഖകളുടെ അടിസ്ഥാനത്തിൽ ഇന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിങ് മിനിസ്റ്റ്രിയും ഇന്റലിജൻസ് ബ്യൂറോയും ഓൺലൈൻ കണ്ടന്റ് നിയന്ത്രിക്കാൻ ഐടി ആക്റ്റ് അനുവദിക്കുന്നില്ല എന്ന് ഗവണ്മെന്റിനെഴുതിയെന്നും ഈ രേഖകൾ ചൂണ്ടികാട്ടുന്നു. ഈ എതിർപ്പുകൾ അവഗണിച്ചായിരുന്നു ഐടിമന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും മുന്നോട്ടുപോയത്. ഫെബ്രുവരി 25ന് കൺസൾട്ടേഷൻ പോലുമില്ലാതെ ഐടി ഇന്റർമീഡിയറി റൂളുകൾ പുറത്തിറക്കിയത് വിയോജിപ്പുകളെ നിശബ്ദമാക്കാനുള്ള ഒരു ഫാസിസ്റ്റ് സർക്കാരിൻ്റെ പരിശ്രമങ്ങളുടെ ഭാഗമായാണ്. പ്രധാന മന്ത്രിയുടെ ഓഫീസിലെ കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്കെതിരെ റിപ്പോർട്ട് എഴുതിയതിനാണ് രണ്ട് കേന്ദ്ര മന്ത്രിമാരെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയതെന്ന് ഇനി അറിയാത്തതായി ആരുണ്ട്. ജനം വറുതിയിലാഴ്ന്ന് നിൽക്കുമ്പോൾ ഡിജിറ്റൽ ഇന്ത്യ ഡേ ആഘോഷിക്കാൻ P.R ഏജൻസിക്ക് ടെൻഡർ വിളിച്ച് രണ്ട് മണിക്കൂർ മാത്രം സമയം കൊടുത്തത് ഏത് കോർപ്പറേറ്റ് താൽപര്യം സംരക്ഷിക്കാനാണെന്നും സർക്കാർ സഭയിൽ മറുപടി പറയേണ്ടി വരും.