ഇത് കമ്മ്യൂണിസം അല്ല, പക്കാ ഗുണ്ടായിസം; കൊറോണ കാലത്ത് ഡിവൈഎഫ്‌ഐയ്ക്ക് നൽകിയ വാഹനം മറിച്ചു വിറ്റു; ആരോപണവുമായി യുവാവ് Kerala

കൊല്ലം : കൊറോണ കാലത്ത് സാധാരണക്കാരെ സഹായിക്കാൻ നൽകിയ വാഹനം ഡിവൈഎഫ്‌ഐ പ്രവർത്തകർ മറിച്ചു വിറ്റുവെന്ന ആരോപണവുമായി യുവാവ്. കൊല്ലം സ്വദേശിയായ സനിൽ ജി ആനന്ദ് ആണ് തന്റെ വാഹനം ഡിവൈഎഫ്‌ഐ പ്രവർത്തർ വിൽപ്പന നടത്തിയെന്ന് ആരോപിച്ച് രംഗത്തെത്തിയത്. ഡി വൈ ഫ് ഐ കിഴക്കെകല്ലട യൂണിറ്റിനാണ് സനിൽ വാഹനം നൽകിയത്. നിധിൻ സാൽവി എന്ന അക്കൗണ്ടിനെ ടാഗ് ചെയ്തുകൊണ്ട് ഫേസ്ബുക്കിലൂടെയായിരുന്നു സനിലിന്റെ ആരോപണം.

കൊറോണ രോഗികളെ ആശുപത്രിയിലെത്തിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി വാഹനം വേണമെന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകർ ആവശ്യപ്പെട്ടപ്പോൾ ഒന്നും നോക്കാതെ തന്റെ മാരുതി ഒമ്‌നി വാൻ നൽകുകയായിരുന്നു. ഇതിന്റെ വാടക പാർട്ടിയിൽ നിന്നും വാങ്ങിത്തരാമെന്നും ഡിവൈഎഫ്‌ഐ പ്രവർത്തകർ ഉറപ്പ് നൽകിയിരുന്നു. ഏറെ ബുദ്ധിമുട്ടുകളുണ്ടായിരുന്നെങ്കിലും അത് വേണ്ടെന്ന് പറഞ്ഞു. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും വണ്ടി തിരികെ നൽകിയില്ല. തുടർന്ന് അന്വേഷിച്ചപ്പോഴാണ് അത് മറിച്ചു വിറ്റെന്ന കാര്യം അറിഞ്ഞത് എന്നും സനിൽ പറഞ്ഞു.

ഇത് കമ്മ്യൂണിസം അല്ല… പക്കാ ഗുണ്ടായിസം ആണെന്നും സനിൽ കുറ്റപ്പെടുത്തി. 2018 ഡിസംബർ മാസം മുതൽ പ്രതിമാസം 8100 രൂപാ വീതം വാഹനത്തിന് ഇഎംഐ അടയക്കുന്നുണ്ട്. ഈ കാലയളവിൽ 2,35,000 രൂപയോളം ഇഎംഐ അടച്ചുകഴിഞ്ഞു. എന്നാൽ വാഹനം മറിച്ച് വിറ്റതിന്റെ പേരിൽ പ്രശ്‌നമുണ്ടാക്കാൻ വരില്ലെന്നും സനിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രിയപ്പെട്ട… നിധിൻ സാൽവി
വലിയൊരു ചതിയാണ് നീ എന്നോട് കാണിച്ചത്.
2018 ഡിസംബർ മാസം മുതൽ മാസാമാസം 8100 രൂപാ വീതം ഞാൻ ഇ എം ഐ അടക്കുന്ന എന്റെ നീല മാരുതി ഒമ്‌നി വൻ നിനക്ക് നൽകിയത് വിൽക്കാൻ ആയിരുന്നോ..???.
അല്ല…..
പിന്നെ എന്തിനുവേണ്ടി ആയിരുന്നു….,??
കൊറോണ കാലയളവിൽ സാധാരണക്കാരിൽ സാധാരണക്കാരനായ ഇന്നാട്ടിലെ പാവപ്പെട്ടവൻ, ഒരുനേരത്തെ ആഹാരത്തിനു പോലും ഗതിയില്ലാതെ വലയുന്നവൻ അവൻറെ കയ്യിൽ പുറത്തുനിന്ന് വണ്ടി വിളിച്ച് കൊറോണ ടെസ്റ്റിനും മറ്റ് ഹോസ്പിറ്റലിൽ ആവിശ്യങ്ങൾക്കും സഞ്ചരിക്കുവാൻ സാമ്പത്തികം ഉണ്ടാകില്ല, അതുകൊണ്ട് അത്തരക്കാർക്ക് എൻറെ വാഹനം ഉപകാരപ്പെടണം. അതും പൂർണമായും സൗജന്യമായി. ഇക്കാരണത്താലാണ് ഞാൻ വാഹനം നിനക്ക് ഞാൻ നൽകിയത്….
ആരുടെ നേതൃത്വത്തിൽ.ആയിരുന്നു.?
ഡി വൈ ഫ് ഐ എന്നാ യുവജന പ്രസ്ഥാനത്തിൻറെ….
വാടക ഇനത്തിൽ പർട്ടിയിൽനിന്നും ക്യാഷ് വങ്ങിത്താരം എന്ന് നീ പറഞ്ഞിരുന്നു…
കാശിനു ബുദ്ധിമുട്ട് കടബാധ്യതകൾ നന്നായിട്ടുണ്ട് എന്നാലും അതിൻറെ കാര്യമില്ല… വാങ്ങരുത്, പണത്തിനു വേണ്ടി അല്ല ഞാൻ നിനക്ക് എൻറെ വാഹനം വിട്ടു തന്നത്. ഒരു നന്മയെ കരുതി മാത്രമാണ് എന്ന് ഞാൻ പറഞ്ഞിരുന്നു….
എന്നാൽ ആവിശ്യങ്ങൾ എല്ലാംതന്നെ നിറവേറിക്കഴിഞ്ഞ്… 20 ദിവസം പിന്നിട്ടു എന്നിട്ടും എൻറെ വണ്ടി നീ തിരികെ നൽകിയില്ല.
ഒരു പൊതു വിദ്യഭ്യാസ സ്ഥാപനത്തിൽ സേവനം അനുഷ്ട്ടിക്കുന്നവനും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ പ്രാധിനിധീകരിച്ച് പൊതുസമൂഹത്തിൽ പ്രവർത്തിക്കുന്നവാനുമായ നീ സാമാന്യ മര്യാദ എന്നാ നിലയ്ക്ക് ചെയ്യേണ്ടി ഇരുന്നത് ഞാൻ നൽകിയ വാഹനം ആവിശ്യം കഴിഞ്ഞാൽ തിരികെ നൽകുക എന്നതാണ്.
അതിൻറെ പിന്നിൽ മറ്റ് എന്തേങ്കി കാര്യം ഉണ്ടെങ്കിൽ
തന്നെ അത് പരിഹരിക്കാൻ കഴിയുമായിരുന്നു.
കാരണം ഞാൻ എവിടെയും ഓടിപ്പോയിട്ടില്ല…
സഹോദരാ…
മനുഷ്യനാകണം….മനുഷ്യനകണം…..
ഉയർച്ച തഴച്ചകള്ക്കധീതമായ…..സ്‌നേഹമേ….
നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്കിസം..
തിരഞ്ഞെടുപ്പു സമയം ഈ ഗാനം ഉച്ചത്തിൽ കേൾപ്പിച്ചു ഒരു വാഹനത്തിൽ നീ തലങ്ങും വിലങ്ങും സഞ്ചാരം നടത്തിയത് ഞാൻ വെറുതെ ഓർത്തുപോയി….
ഞാൻ നിന്നോട് ചോതിക്കുന്നു..
Tags