കൊല്ലത്ത് യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി ; അന്വേഷണം ആരംഭിച്ച് പോലീസ് kollam

കൊല്ലം : കൊല്ലത്ത് സ്വകാര്യ ബസ് ഉടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. അഞ്ചലിലാണ് സംഭവം. അഗസ്ത്യകോട് സ്വദേശിയായ ഉല്ലാസിന്റെ മൃതദേഹമാണ് റോഡരികിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം

അഞ്ചൽ ബൈപാസ് നിർമ്മാണ ജോലികൾ നടക്കുന്ന സ്ഥലത്ത് സെൻറ് ജോർജ് സ്‌കൂളിന് സമീപമാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. പ്രഭാത സവാരിയ്ക്ക് ഇറങ്ങിയവരാണ് ഇത് ആദ്യം കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിച്ചതോടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.

വിശദ പരിശോധനയിൽ മരിച്ചയാളുടേതെന്ന് സംശയിക്കുന്ന മൊബൈൽ ഫോണും വാച്ചും സമീപത്ത് നിന്നും ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം അഗസ്ത്യകോട് സ്വദേശി ഉല്ലാസിന്റേതാണെന്ന് വ്യക്തമായത്. ബന്ധുക്കളുമായി ചേർന്നാണ് ഉല്ലാസ് സ്വകാര്യ ബസ് സർവീസ് നടത്തിയിരുന്നത്.

ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥിക നിഗമനം. എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. കൊലപാതകത്തിന്റെ സാധ്യതകളും പരിശോധിക്കുന്നുണ്ട്. ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
Tags