തിരുവനന്തപുരം: വിദേശവനിതകൾക്ക് നേരെ ലൈംഗികാതിക്രമം വർക്കല ബീച്ചിൽ വെച്ചാണ് സംഭവം നടന്നത് . യുകെ, ഫ്രാൻസ് സ്വദേശിനികൾക്കാണ് ദുരനുഭവം നേരിട്ടത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വർക്കല പോലീസ് കേസെടുത്തു.
തിങ്കളാഴ്ച വൈകുന്നേരം 5.30 ന് തിരുവമ്പാടി ബീച്ചിലായിരുന്നു സംഭവമുണ്ടായത്. ഫ്രാൻസ് സ്വദേശിനിയായ യുവതി വൈകുന്നേരം നടക്കാനിറങ്ങിയപ്പോൾ ബൈക്കിലെത്തിയ രണ്ടംഗസംഘം ഇവരെ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു ഉടനെ അടുത്തുള്ള റസ്റ്റോറന്റിലേക്കുകയറിയ യുവതി അവിടെയുണ്ടായിരുന്ന സുഹൃത്തുക്കളുമായി ഇക്കാര്യം പങ്കുവച്ചു. തനിക്കും ഇത്തരത്തിൽ ദുരനുഭവം ഉണ്ടായതായി സുഹൃത്തായ യുകെ സ്വദേശിനിയും പറഞ്ഞു.
ഇരുവരും വർക്കല പോലീസിൽ പരാതി നൽകി. ദൈവത്തിന്റെ സ്വന്തം നാടെന്നൊക്കെ കേട്ടറിഞ്ഞു വന്ന വിദേശ സഞ്ചാരികൾക്ക് നേരെ ഇത്തരത്തിൽ അതിക്രമങ്ങൾ നടക്കുന്നത് മലയാള നാടിനൊന്നാകെ അപമാനകരമാണ് . കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിൽ ഏജീസ് ജീവനക്കാരായ സ്ത്രീകളുടെ നേരെയും സമാന അതിക്രമങ്ങൾ നടന്നിരുന്നു . അക്രമികളിൽ ചിലരെ ഇന്ന് അറസ്റ്റ് ചെയ്തു