സ്ത്രീകൾക്കെതിരായ അതിക്രമം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ ഉപവസിക്കും Kerala Governor

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ ഉപവസിക്കും. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരേയും സ്ത്രീ സുരക്ഷിത കേരളത്തിനും വേണ്ടിയാണ് ഗവർണറുടെ ഉപവാസം. രാവിലെ എട്ട് മണി മുതൽ വൈകുന്നേരം ആറ് മണിവരെയാണ് ഉപവസിക്കുന്നത്.

കേരള ഗാന്ധി സ്മാരക നിധിയുടേയും ഇതര ഗാന്ധിയൻ സംഘടനകളുടേയും സംയുക്ത വേദിയാണ് ഉപവാസം സംഘടിപ്പിക്കുന്നത്. വൈകുന്നേരം 4.30ന് തിരുവനന്തപുരം ഗാന്ധി ഭവനിൽ നടക്കുന്ന ഉപവാസ-പ്രാർത്ഥന യജ്ഞത്തിലും ഗവർണർ പങ്കെടുക്കും.

സ്ത്രീ സുരക്ഷ ലക്ഷ്യമാക്കിക്കൊണ്ട് വരും ദിവസങ്ങളിൽ ഗാന്ധിയൻ സംഘടനകൾ സംയുക്തമായി ജില്ലകൾ തോറും ജനജാഗ്രതയാത്ര സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടികളുടെ ഉദ്ഘാടനവും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവ്വഹിക്കും.


Tags