അട്ടപ്പാടി അതിർത്തിയിലെ ആനകട്ടിയിൽ ആന്ത്രാക്‌സ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ചരിഞ്ഞ ആനക്ക് അന്ത്രാക്‌സ് ബാധ ഉണ്ടായിരുന്നെന്ന് വനം വകുപ്പ് കണ്ടെത്തി.
ചരിഞ്ഞ ആനയുടെ ചെവിയുടെ ഞെരമ്പിൽ നിന്ന് ശേഖരിച്ച രക്ത സാമ്പിൾ പരിശോധിച്ചപ്പോഴാണ് ആന്ത്രാക്‌സ് സ്ഥിരീകരിച്ചത്. കോയമ്പത്തൂരിലെ അനിമൽ ഡിസീസ് ഇന്റലിജൻസ് യൂണിറ്റ് ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്.