സ്വർണക്കടത്തിൽ കൊടിസുനിയ്ക്ക് പങ്ക്; തട്ടിക്കൊണ്ടുപോയ അഷ്റഫിന്റെ വെളിപ്പെടുത്തൽ #GoldSmuggling #Kodisuni

സ്വർണക്കടത്തിൽ കൊടിസുനിയുടെ പങ്ക് വ്യക്തമാക്കിക്കൊണ്ട് തട്ടിക്കൊണ്ടുപോയ അഷ്റഫിൻ്റെ വെളിപ്പെടുത്തൽ. കൊടിസുനി ജയിലിൽ നിന്ന് സന്ദേശം അയച്ചു എന്നാണ് അഷ്റഫ് പറയുന്നത്. നിർദ്ദേശം അനുസരിച്ച് താൻ കടത്തിയ സ്വർണം ലക്ഷ്യസ്ഥാനത്ത് എത്തിച്ചെന്നും അഷ്റഫ് വെളിപ്പെടുത്തി. ഈ വിഡിയോ 24നു ലഭിച്ചു. തട്ടിക്കൊണ്ട് പോയ സ്ഥലത്ത് നിന്നുള്ള വിഡിയോ ആണ് 24നു ലഭിച്ചത്.

അഷ്റഫ് ഇപ്പോഴും ഈ ഒളിസങ്കേതത്തിൽ തുടരുന്നുണ്ട്. പൊലീസിൻ്റെ പ്രത്യേക സംഘം ഇയാൾക്കായി അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് വിഡിയോ സന്ദേശം എത്തിയിരിക്കുന്നത്.
Tags