കര്‍ഷകരുടെ മക്കള്‍ക്ക് ആയിരം കോടിയുടെ സ്‌കോളര്‍ഷിപ്പ്; വാര്‍ധക്യ പെന്‍ഷന്‍ 1,200 ആക്കി, ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ബസവരാജ് ബൊമ്മെ. കര്‍ഷകരുടെ മക്കള്‍ക്ക് ആയിരം കോടി രൂപയുടെ പുതിയ സ്‌കോളര്‍ഷിപ്പ് പദ്ധതി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. വിധവ പെന്‍ഷന്‍ 600-ല്‍നിന്ന് 800 ആയി ഉയര്‍ത്തി. 414 കോടി രൂപയുടെ അധികച്ചെലവാണ് ഇതിനുണ്ടാകുക. 17.25 ലക്ഷം ഗുണഭോക്താക്കള്‍ക്ക് നേട്ടമാകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ചൂണ്ടിക്കാട്ടി. ദിവ്യാംഗരായ ആളുകള്‍ക്കുള്ള സാമ്പത്തിസഹായം 600-ല്‍ നിന്ന് 800 ആക്കി ഉയര്‍ത്തി. ഇതിനായി 90 കോടി രൂപ അധികം ചെലവഴിക്കും. 3.66 ലക്ഷം ഗുണഭോക്താക്കളുണ്ട്. സന്ധ്യ സുരക്ഷാ പദ്ധതിക്കു കീഴിലുള്ള ആയിരം രൂപയുടെ വാര്‍ധക്യ പെന്‍ഷന്‍ 200 വര്‍ധിപ്പിച്ചു. 863.52 കോടി രൂപ ഇതിന് ആവശ്യമാണ്. 35.98 ലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടും. കോവിഡിനിടെ ചെലവുകള്‍ ചുരുക്കിയും വിഭവങ്ങള്‍ കാര്യക്ഷമമായി ഉപയോഗിച്ചും സാമ്പത്തി അച്ചടക്കം പാലിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ദിവ്യാംഗരായ ആളുകള്‍ക്കുള്ള സാമ്പത്തിസഹായം 600-ല്‍ നിന്ന് 800 ആക്കി ഉയര്‍ത്തി. ഇതിനായി 90 കോടി രൂപ അധികം ചെലവഴിക്കും. 3.66 ലക്ഷം ഗുണഭോക്താക്കളുണ്ട്. സന്ധ്യ സുരക്ഷാ പദ്ധതിക്കു കീഴിലുള്ള ആയിരം രൂപയുടെ വാര്‍ധക്യ പെന്‍ഷന്‍ 200 വര്‍ധിപ്പിച്ചു. 863.52 കോടി രൂപ ഇതിന് ആവശ്യമാണ്. 35.98 ലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടും. കോവിഡിനിടെ ചെലവുകള്‍ ചുരുക്കിയും വിഭവങ്ങള്‍ കാര്യക്ഷമമായി ഉപയോഗിച്ചും സാമ്പത്തി അച്ചടക്കം പാലിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 'സത്യപ്രതിജ്ഞയ്ക്കുശേഷം മന്ത്രിസഭയുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. ഞങ്ങളുടെ അജണ്ടയെക്കുറിച്ച് യോഗത്തില്‍ അവരോട് പറഞ്ഞു. കോവിഡ് പ്രതിരോധത്തിനും പ്രളയത്തിനുമാണ് മുന്‍ഗണന. കര്‍ഷകരുടെ കൂട്ടികള്‍ക്കായി ആയിരം കോടി രൂപയുടെ പുതിയ സ്‌കോളര്‍ഷിപ്പ് പദ്ധതി കൊണ്ടുവരും'- അദ്ദേഹം പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഗവര്‍ണര്‍ തവര്‍ചന്ദ് ഗെലോട്ടിന് മുന്‍പാകെയാണ് ബുധനാഴ്ച രാവിലെ 61-കാരനായ ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്തത്. മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങിന് എത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ നേതാവുമായ എസ് ആര്‍ ബൊമ്മെയുട മകനാണ് ബസവരാജ് ബൊമ്മെ.
Tags