വ്യാപാരികൾ വീണ്ടും സമരത്തിലേക്ക്; ഓഗസ്റ്റ് 9 മുതൽ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

തൃശൂർ: പെരുന്നാളിന് ശേഷം കടകൾ തുറക്കാൻ സർക്കാർ അനുവദിക്കാത്തതിനെ തുടർന്ന് വീണ്ടും സമരവുമായി മുന്നോട്ട് പോകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ഓഗസ്‌റ്റ് രണ്ട് മുതൽ സമിതി സെക്രട്ടറിയേറ്റ് പടിക്കൽ ധർണയിരിക്കും. ഓഗസ്‌റ്റ് ഒൻപതിന് സംസ്ഥാന വ്യാപകമായി കടകൾ തുറക്കും. അന്നേദിവസം സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് മോശമായ അനുഭവമുണ്ടായാൽ മരണം വരെ നിരാഹാരം കിടക്കുമെന്ന് സമിതി അദ്ധ്യക്ഷൻ ടി.നസിറുദ്ദീൻ പറഞ്ഞു. വ്യാപാരി വ്യവസായി സംസ്ഥാന സമിതിയുടെ യോഗം തൃശൂരിൽ ചേർന്ന ശേഷമാണ് നേതാക്കൾ വിവരം അറിയിച്ചത്. ആത്മഹത്യയുടെ വക്കിലാണ് കേരളത്തിലെ വ്യാപാരികളെന്നും മുൻപ് മുഖ്യമന്ത്രിയുടെ വാക്ക് കേട്ടാണ് കടകൾ തുറക്കാനുള‌ള തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയത്. എന്നാൽ ചർച്ചയിലെ വാക്ക് മുഖ്യമന്ത്രി പാലിച്ചില്ലെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തി.
Tags