സംസ്ഥാനത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ താക്കീത്. കൊവിഡ് സാഹചര്യം രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്രസംഘം വീണ്ടും കേരളം സന്ദര്‍ശിക്കും.
July 28, 2021
ദില്ലി: കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ താക്കീത്. കൊവിഡ് സാഹചര്യം രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്രസംഘം വീണ്ടും കേരളം സന്ദര്‍ശിക്കും. കൊവിഡ് പ്രതിരോധത്തിൽ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തുനല്‍കി.
ചീഫ് സെക്രട്ടറിയുമായി കേന്ദ്ര പ്രതിനിധികള്‍ ചര്‍ച്ച നടത്തും. കൊവിഡ് മൂന്നാം തരംഗത്തിന്‍റെ വക്കിലാണ് ചില സംസ്ഥാനങ്ങളെന്നാണ് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് . അതേസമയം സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പരിശോധനയാണ് നടന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,96,902 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2 ആണ്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 131 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,457 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 120 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,960 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
Tags